---
title: "പാലപ്പുഴ പാലത്തിൽ തകർന്ന കൈവരികൾ പുനസ്ഥാപിച്ചില്ല ; വാഹനങ്ങൾ പുഴയിലേക്ക് പതിക്കാൻ സാധ്യതകളേറെ"
english_title: "Palappuzha Bridge Railings Damaged For Months No Restoration In Muzhakkunnu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383234/ palappuzha-bridge-railings-damaged-muzhakkunnu"
published_at: "2026-09-18T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacbbf0c596c_palappuzha-bridge-railings-.jpg"
keywords: ["Muzhakkunnu News", "Palappuzha Bridge", "Aralam Farm", "Keelppally"]
---

# പാലപ്പുഴ പാലത്തിൽ തകർന്ന കൈവരികൾ പുനസ്ഥാപിച്ചില്ല ; വാഹനങ്ങൾ പുഴയിലേക്ക് പതിക്കാൻ സാധ്യതകളേറെ

> **Lead Summary:** കണ്ണൂർ: മുഴക്കുന്ന് പഞ്ചായത്തിനെയും ആറളം ഫാം കീഴ്പ്പള്ളി പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലപ്പുഴ പാലത്തിന്റെ കൈവരികൾ തകർന്നിട്ട് നാളുകളേറെയായിട്ടും പുനസ്ഥാപിക്കാൻ നടപടിയായില്ലെന്ന് പരാതി. കഴിഞ്ഞ വർഷങ്ങളിലുണ്ടായ കനത്ത മഴവെള്ളപ്പാച്ചിലിലാണ് പാലത്തിന്റെ കൈവരികൾ ഭൂരിഭാഗവും തകർന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

## Article Content

കണ്ണൂർ: മുഴക്കുന്ന് പഞ്ചായത്തിനെയും ആറളം ഫാം കീഴ്പ്പള്ളി പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലപ്പുഴ പാലത്തിന്റെ കൈവരികൾ തകർന്നിട്ട് നാളുകളേറെയായിട്ടും പുനസ്ഥാപിക്കാൻ നടപടിയായില്ലെന്ന് പരാതി. കഴിഞ്ഞ വർഷങ്ങളിലുണ്ടായ കനത്ത മഴവെള്ളപ്പാച്ചിലിലാണ് പാലത്തിന്റെ കൈവരികൾ ഭൂരിഭാഗവും തകർന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

കാലവർഷത്തിൽ മഴവെള്ളപ്പാച്ചിൽ ശക്തിപ്പെടുമ്പോൾ വർഷത്തിൽ രണ്ടോ മൂന്നോ തവണ പാലത്തിന് മുകളിലൂടെ വെള്ളം കരകവിഞ്ഞൊഴുകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇത്തരത്തിൽ ഒലിച്ചുവരുന്ന വൻമരങ്ങളും മറ്റ് അവശിഷ്ടങ്ങളും വന്നിടിച്ചാണ് പാലത്തിന്റെ കൈവരികൾ തകർന്നതെന്നാണ് വിവരം.

ആറളം ഫാം, കീഴ്പ്പള്ളി തുടങ്ങിയ മേഖലകളിലേക്ക് പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് പാലപ്പുഴ പാലം വഴി കടന്നുപോകുന്നത്. കൈവരികൾ ഇല്ലാത്തതിനാൽ ചെറിയൊരു അശ്രദ്ധ ഉണ്ടായാൽ പോലും വാഹനങ്ങൾ പുഴയിലേക്ക് പതിക്കാൻ സാധ്യതയേറെയാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ ഇതുവഴി കടന്നുപോകുന്ന കാൽനട യാത്രക്കാർക്കും ഇത് കടുത്ത അപകടഭീഷണിയുയർത്തുന്നുണ്ടെന്നാണ് പരാതി. മേഖലയിലെ യാത്രാദുരിതവും അപകടസാധ്യതയും കണക്കിലെടുത്ത് തകർന്ന കൈവരികൾ അടിയന്തരമായി പുനർനിർമിക്കാൻ ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം എന്നാണ് നാട്ടുകാരുടെ നിലപാട്.

English Summary: Railings of Palappuzha Bridge connecting Muzhakkunnu panchayat with Aralam Farm and Keezhpally remain damaged for months after heavy flood water flow washed over the bridge 2-3 times a year and logs hit the railings. Hundreds of vehicles use the bridge daily and lack of railings poses risk of vehicles falling into river and threatens pedestrians. Locals demand urgent reconstruction.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383234/ palappuzha-bridge-railings-damaged-muzhakkunnu)